പയ്യന്നൂര്‍: പുഷ്പക ബ്രാഹ്മണസേവാസംഘം അറത്തില്‍ പ്രാദേശികസഭ കുടുംബസംഗമവും ഓണോത്സവവും എന്‍ഡോവ്മെന്റ് വിതരണവും കേന്ദ്ര ജനറല്‍ സെക്രട്ടറി കെ.എം.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ടി.എം.രവീന്ദ്രന് നമ്പീശന് അധ്യക്ഷത വഹിച്ചു. ഉത്തരമേഖലാ സെക്രട്ടറി വി.എം.കൃഷ്ണപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എ.എം.കുഞ്ഞികൃഷ്ണന് എന്‍ഡോവ്മെന്റുകള്‍ വിതരണം ചെയ്തു. കൊടല്‍വള്ളി കേശവന് നമ്പൂതിരി, ഒ.കെ.നാരായണന് നമ്പൂതിരി, കെ.കെ.എം.ശാരദ, പി.എം.സുരേഷ് ബാബു, വി.എം.വേണുഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: