പയ്യന്നൂര്‍: വാഗാ അതിര്‍ത്തിയില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ മരിച്ച കരിവെള്ളൂര്‍ പെരളത്തെ പ്രേമരാജന്റെ മകള്‍ ശ്രീനന്ദക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വ്യാഴാഴ്ച വാഗാ അതിര്‍ത്തിയില്‍ പരേഡ് വീക്ഷിക്കുന്നതിനിടയില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പു തൂണ് തലയില്‍ വീണാണ് ശ്രീനന്ദ മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെ പയ്യന്നൂരിലെത്തിച്ച മൃതദേഹം ഇന്നലെ രാവിലെ 9 മണിക്ക് വീട്ടിലെത്തിച്ച് സംസ്കരിക്കുകയായിരുന്നു. മൃതദേഹത്തില്‍ ശ്രീനന്ദയുടെ സഹപാഠികളും നാട്ടുകാരും അടക്കം വന്‍ ജനാവലി അന്ത്യോപചാരമര്‍പ്പിച്ചു. അസി.എംവിഐ ആയിരുന്ന പ്രേമരാജന്‍ മുമ്പ് ജോലി ചെയ്തിരുന്ന തളിപ്പറമ്പ് ആര്‍ടിഒ ഓഫീസിലെ ജീവനക്കാരും കുടുംബാംഗങ്ങളും അടങ്ങിയ 32 അംഗ സംഘം ടൂര്‍ പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു അപകടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: