കണ്ണൂര്‍: കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള ചിത്രകലാ പരിശീലന ക്യാമ്പിന് തുടക്കമായി. തോട്ടട, അങ്കമാലി, ചാലക്കുടി, പുള്ളിക്കാനം (ഇടമലക്കുടി), ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് ക്യാമ്പ് ആരംഭിച്ചത്. തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കുട്ടികളാണ് ക്യാമ്പില്‍ പരിശീലനം നേടുന്നത്.
കണ്ണൂര്‍ തോട്ടട അപൂര്വ്വാശ്രമത്തിലെ ക്യാമ്പ് കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ഇടമലക്കുടിയിലെ ക്യാമ്പ് ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് സംഘടിപ്പിച്ചത്. തോട്ടടയില്‍ അനാഥമന്ദിരത്തിലെ കുട്ടികളാണ് പ്രധാനമായും പങ്കെടുത്തത്. കലാപരിശീലനം നേടുന്ന വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യബോധം കൂടി വളര്‍ത്തിയെടുക്കുക ക്യാമ്പിന്റെ പ്രധാന ലക്ഷ്യമായിരുന്നു. എല്ലാ ക്യാമ്പ് പരിസരങ്ങളിലും ക്യാമ്പ് അംഗങ്ങള്‍ വൃക്ഷതൈകള്‍ നട്ടുകൊണ്ടു കൂടിയാണ് ക്യാമ്പ് പ്രവര്‍ത്തനങ്ങളിലേക്ക് കടന്നത്. സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി അവരുടെ കലാഭിരുചി പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് കുട്ടികളുടെ ക്യാമ്പ് നവീന ആശയത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: