ചേര്‍ത്തല: ദേശീയപാതയില്‍ ചേര്‍ത്തലക്ക് സമീപം ബൈക്കില്‍ ലോറി ഇടിച്ച് രണ്ടു മരണം. ചേര്‍ത്തല സ്വദേശികളായ ഹരികൃഷ്ണന് (22), രാഹുല്‍ (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം.
അരൂര്‍ ഭാഗത്തു നിന്നും ചേര്‍ത്തലക്ക് ബിവറേജസ് കോര്‍പറേഷന്റെ മദ്യം കയറ്റിവന്ന ലോറിയാണ് ബൈക്കിലിടിച്ചത്. ചേര്‍ത്തലയില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികര്‍. ഒരാള്‍ സംഭവസ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: