കൊല്ലം: ദീനദയാല്‍ ജന്മശതാബ്ദി, ബിജെപി ദേശീയ കൗണ്‍സില്‍ എന്നിവയുടെ ഭാഗമായി യുവമോര്‍ച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ച രക്തദാനം ശ്രദ്ധേയമായി. സംസ്ഥാന വ്യാപകമായി 25000 വോളണ്ടിയേഴ്സ് രക്തദാനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് കൊല്ലത്തും പരിപാടി സംഘടിപ്പിച്ചത്
രക്തദാനം ഡിഎംഒ ഡോ.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി.വി.സനില്‍, ജനറല്‍ സെക്രട്ടറി വി.എസ്.ജിതിന്‍ദേവ്, ജില്ലാ ഭാരവാഹികളായ രതീഷ് കൊട്ടിയം, അബ്ദുള്‍ മസി, മണ്ഡലം ഭാരവാഹികളായ കൃഷ്ണകുമാര്‍, ദിനു കലാധരന്‍, അഭിഷേക് തുടങ്ങിയവര്‍ പങ്കെടുത്തു. 60 യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രക്തദാനം നടത്തി. പരിപാടിക്ക് ജില്ലാ ഭാരവാഹികളായ രാജ്മോഹന്‍ വാളത്തുംഗല്‍, രാകേഷ് പുത്തന്‍നട, ബിനു ആലാട്ട് കടവ്, ആര്.രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: