ന്യൂദല്‍ഹി: കശ്മീരിലെ ഉറി സെക്ടറില്‍ സൈനിക ആസ്ഥാനത്തിനു നേര്‍ക്കു നടന്ന ഭീകരാക്രമണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പ്രതികരണം നടത്തിയത്.
ഭീകരാക്രമണം ഭീരുത്വമാണ്. നിന്ദ്യമായ ആക്രമണം നടത്തിയവരെ ശിക്ഷിക്കാതെ വിടില്ലെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ഇതിനു പുറമെ മരിച്ച ധീര യോദ്ധാക്കൾക്ക് അദ്ദേഹം ആദരാജ്ഞലികൾ അർപ്പിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബത്തെക്കുറിച്ചുള്ള ചിന്തകളാണ് തനിക്കിപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെയുണ്ടായ ഭീകരാക്രമണത്തില്‍ 17 സൈനികര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
We strongly condemn the cowardly terror attack in Uri. I assure the nation that those behind this despicable attack will not go unpunished.
— Narendra Modi (@narendramodi) September 18, 2016
We salute all those martyred in Uri. Their service to the nation will always be remembered. My thoughts are with the bereaved families.
— Narendra Modi (@narendramodi) September 18, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: