വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സുനില്‍ രാജിനെ മഞ്ചേശ്വരത്തിന് സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറക്കി മനോവീര്യം തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഇദ്ദേഹം കഞ്ചാവ് വേട്ട തുടരുകയാണ്. ഇന്നലെ വൈകിട്ട് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തിയ മൂന്ന് പേരെയാണ് സുനില്‍രാജിന്റെ നേതൃത്വത്തിലുള്ള സംഘം ഓടിച്ചിട്ട് പിടികൂടിയത്. കുമളി സ്വദേശികളായ അനീഷ്, നവീന്‍, സൂരജ് എന്നിവരെയാണ് പിടികൂടിയത്. പ്രതികളില്‍ നിന്നും കാല്‍കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒരാഴ്ചയ്ക്കകം സുനില്‍രാജ് മഞ്ചേശ്വരം ചെക്ക്പോസ്റ്റില്‍ ജോലിയില്‍ പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: