വണ്ണപ്പുറം: മുള്ളരിങ്ങാട് നെടുമാഞ്ചേരില്‍ സൗദാമിനിയുടെ പലചരക്ക് കട സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ഇഴയുന്നു. സിസി റ്റിവിയില്‍ പ്രതികളുടെ ചിത്രം വ്യക്തമായെങ്കിലും പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ല. ചിലര്‍ സ്റ്റേഷനിലെത്തി പ്രതികളുടെ വിലാസം കൊടുത്തപ്പോഴും പോലീസ് കണ്ണടയ്ക്കുകയാണ് . സ്ഥലത്തെ രാഷ്ട്രീയ പ്രമുഖര്‍ വീട്ടമ്മയുമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതായും പറയുന്നു. വീട്ടമ്മയ്ക്ക് ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താല്‍ക്കാലിക ജോലി ഉണ്ട്. ഈ കേസോടുകൂടി ഭരണ സ്വാധീനം ഉപയോഗിച്ച് ജോലി ഇല്ലാതാക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന ആക്ഷേപവും ഉണ്ട്.
പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം വാങ്ങുന്നതിന് പോലീസ് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: