ദേശീയ കൗണ്‍സില്‍ ബിജെപിയുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളില്‍ ശുചീകരണ യജ്ഞം

Sunday 18 September 2016 8:28 pm IST

മുതുവറ സെന്ററില്‍ വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വച്ഛഭാരത് പദ്ധതി ബിജെപി ജില്ലാസെക്രട്ടറി അഡ്വ. ഉല്ലാസ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

തൃശൂര്‍: മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തന്‍ തമ്പുരാന്‍ പ്രതിമക്ക് ചുറ്റും ശുചീകരണ പ്രവര്‍ത്തനം നടത്തി. ജില്ലാപ്രസിഡണ്ട് എ.നാഗേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ടുമാരായ സുരേന്ദ്രന്‍ ഐനിക്കുന്നത്ത്, രവികുമാര്‍ ഉപ്പത്ത്, ട്രഷറര്‍ കൃഷ്ണന്‍ നമ്പൂതിരി, സെക്രട്ടറി വിന്‍ഷി അരുണ്‍കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഷാജന്‍ ദേവസ്വം പറമ്പില്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് വിനോദ് പൊള്ളഞ്ചേരി, ജനറല്‍ സെക്രട്ടറി പ്രദീപ്കുമാര്‍ മുക്കാട്ടുകര, സംസ്ഥാന കൗണ്‍സില്‍ അംഗം ഇ.എം.ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് സജീവന്‍ വിയ്യൂര്‍, സെക്രട്ടറി മനോജ് നെല്ലിക്കാട്, നിക്‌സണ്‍ നീലങ്കാവില്‍, കൗണ്‍സിലര്‍ ലളിതാംബിക, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡണ്ട് രതീഷ് ചീരാത്ത്, എം.എന്‍.അനന്തകൃഷ്ണന്‍, ബാലചന്ദ്രന്‍, രാജന്‍ നല്ലങ്കര, വര്‍ഗീസ്, നാസര്‍ നേതൃത്വം നല്‍കി.
മുതുവറ: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്വച്ഛഭാരത് പദ്ധതിയില്‍ മുതുവറ സെന്ററില്‍ നടത്തിയ ശുചീകരണം ബിജെപി ജില്ലാസെക്രട്ടറി അഡ്വ. ഉല്ലാസ്ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. ഗിരിജന്‍നായര്‍, ട്രഷറര്‍ ചന്ദ്രന്‍ പച്ചാമ്പിള്ളി, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് കെ.എസ്.വിശ്വംഭരന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് രാജേഷ്, ജനറല്‍ സെക്രട്ടറി ബിജീഷ്, ഹരിദാസ്, സുരേന്ദ്രന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി എന്നിവര്‍ നേതൃത്വം നല്‍കി.
തിരുവില്വാമല: ബിജെപി ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരുവില്വാമല കുത്താമ്പുള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം ശുചീകരിച്ചു. മണ്ഡലം പ്രസിഡണ്ട് പി.കെ.മണി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറിമാരായ ചന്ദ്രബാസ്, രാജേഷ് നമ്പ്യാത്ത്, വൈസ് പ്രസിഡണ്ട് ബാലകൃഷ്ണന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി.വിശ്വനാഥന്‍, സെക്രട്ടറി ജെപി മാസ്റ്റര്‍, എസ്. കൃഷ്ണന്‍കുട്ടി ഇളനാട്, ഷീല പണിക്കര്‍, രാധാകൃഷ്ണന്‍ നേതൃത്വം നല്‍കി.
കൊണ്ടാഴി പഞ്ചായത്ത് കമ്മിറ്റി മൂലങ്ങാട്ട് ചിറ പൊതുകുളം വൃത്തിയാക്കി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിജിത് വാര്യര്‍, വൈസ് പ്രസിഡണ്ട് അരവിന്ദാക്ഷന്‍, സെക്രട്ടറി സന്തോഷ് മാങ്കുളം, ഉണ്ണികൃഷ്ണന്‍, അനീഷ്, പ്രകാശന്‍, മണികണ്ഠന്‍ നേതൃത്വം നല്‍കി.
അന്തിക്കാട്: മണലൂര്‍ നിയോജക മണ്ഡലം കമ്മിയുടെ നേതൃത്വത്തില്‍ അരിമ്പൂര്‍ സ്‌കൂളില്‍ നടത്തിയ സ്വച്ഛ് ഭാരത് പദ്ധതി ബിജെപി മണലൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സുധീഷ് മേനോത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ മാടമ്പത്ത്, മുരളിധരന്‍, ഉണ്ണി കൃ ഷണന്‍ പുളിക്ക പറമ്പില്‍, ആശ മോഹനന്‍.ബാബു താഴത്തേക്കാട്ടില്‍, ധര്‍മ്മന്‍ കുറ്റിയില്‍, മനോജ് മാടമ്പാട്ട്, രാജന്‍ മേലേടത്ത്, മോഹനന്‍ കൈപ്പിള്ളി എന്നിവര്‍ നേതൃത്വം നല്‍കി.
അരിമ്പൂര്‍: കാട്ടുചെടികളും പുല്‍പ്പടര്‍പ്പുകളും നിറഞ്ഞ ദേശീയ പാതയോരം അരിമ്പൂര്‍ പഞ്ചായത്ത് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. ബിജെപി മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്ത് പറമ്പില്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ബി ജെപി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന്‍ മാടമ്പ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി റ അംഗം പിആര്‍ ഉണ്ണികൃഷ്ണന്‍ മനക്കൊടി, മണ്ഢലം കമ്മിറ്റി അംഗങ്ങളായ ആശാ മോഹനന്‍, എം മുരളീധരന്‍, മനോജ് മാടമ്പാട്ട്, രാജന്‍ എറവ്, തുടങ്ങിയവര്‍ പങ്കെടുത്തു.അരിമ്പൂര്‍ സ്‌ക്കൂളിനു പരിസരത്ത് നിറഞ്ഞു നില്‍ക്കുന്ന കാട്ടുചെടികള്‍ വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ അപകടകരമായിരുന്നു.
കുന്നംകുളം: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി സ്വച്ച് ഭാരത് അഭിയാന്‍ കുന്നംകുളം ബി ജെ പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നംകുളം ബസ് സ്റ്റാന്‍ഡ് വൃത്തിയാക്കി . പരിപാടിയുടെ ഉല്‍ഘാടനം ബി ജെ പി ദേശീയ സമിതി അംഗം പി എം ഗോപിനാഥ് ഉല്‍ഘാടനം ചെയ്തു . മണ്ഡലം പ്രസിഡന്റ് കെ എസ രാജേഷ് , മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുഭാഷ് പാക്കത് , കെ കെ മുരളി , വൈസ് പ്രസിഡന്റ് ഷാജി ചക്കിത്തറ, മുന്‍സിപ്പല്‍ പ്രസിഡന്റ് മുരളി സംഘമിത്ര,യുവമോര്‍ച്ച ജില്ലാ സെക്രട്ടറി പി ജെ ജെബിന്‍ , സുജീഷ് മഞ്ചേരി , ശ്രീജിത്ത് കമ്പിപ്പാലം,ചൊവ്വന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിതീഷ്, ഷിജു പെഞ്ഞാമുക്ക്,സനു കാണിപ്പയ്യൂര്‍,എന്നിവര്‍ നേതൃത്വവും നല്‍കി.
ചാലക്കുടി: ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ബിജെപി ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയും പരിസരവും ശുചീകരിച്ചു.
ഒരു ദിവസം സ്വച്ഛ്ഭാരതത്തിനായി മാറ്റി വെക്കണമെന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സേവ പ്രവര്‍ത്തനം നടത്തിയത്.ജില്ല വൈസ് പ്രസിഡന്റ് ഇ മുരളീധരന്‍ ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.എ.സുരേഷ്,പട്ടികജാതി മോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി സജീവ് പള്ളത്ത്,മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സജികുറുപ്പ്,കെ.യുദിനേശന്‍,ജില്ല കമ്മിറ്റിയംഗം കെ.എം.സുബ്രഹ്മണ്യന്‍ മാസ്റ്റര്‍,ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.എസ്.സുമേഷ്,സുകുപാപ്പാരി തുടങ്ങിയവര്‍ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.