ന്യൂയോര്‍ക്ക്: തന്നെക്കുറിച്ചുള്ള സിനിമയുടെ പ്രത്യേക സ്ക്രീനിങ്ങിനും പ്രചാരണത്തിനുമായി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീം നായകന് എം.എസ്. ധോണി യുഎസില്‍. 30നു റിലീസ് ചെയ്യുന്ന ‘എം.എസ്. ധോണി, ദ് അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായാണ് ധോണിയും ഭാര്യ സാക്ഷയും നിര്‍മാതാവ് അരുണ്‍ പാണ്ഡെയും യുഎസിലെത്തിയത്.
നീരജ് പാണ്ഡെയാണ് സംവിധായകന്. സുശാന്ത് സിങ് രാജ്പുത്ത്, ധോണിയുടെ വേഷത്തിലെത്തുന്നു. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും നിര്‍മാണ പങ്കാളി. മലയാളി സ്പര്‍ശവുമുണ്ട് ചിത്രത്തിന്, ഛായാഗ്രാഹകന്‍ സന്തോഷ് തുണ്ടിയില്‍.
സാധാരണ ചുറ്റുപാടില്‍ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തെത്തിയ ഒരാളുടെ യഥാര്‍ത്ഥ കഥയാണ് സിനിമയെന്ന് ധോണി പറഞ്ഞു. തന്നെ പുകഴ്ത്തുന്ന രീതിയിലാകരുതെന്ന് നിര്‍ദേശിച്ചിരുന്നു. അത് സ്വീകരിച്ചാണ് നീരജ് ചിത്രമൊരുക്കിയതെന്നും ധോണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: