ന്യൂദല്‍ഹി: 2018 മുതലുള്ള ഐപിഎല്‍ ടെലിവിഷന്‍ സംപ്രേക്ഷണാവകാശത്തിന് ബിസിസിഐ ടെന്‍ഡര്‍ ക്ഷണിക്കും. ഒക്ടോബര്‍ 25നാണ് ടെന്‍ഡര്‍ നല്‍കുന്നതിനുള്ള അവസാന ദിവസം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ സംപ്രേക്ഷണത്തിന് 2027 വരെയാണ് കരാര്‍.
ഉപഭൂഖണ്ഡത്തിലെ ഡിജിറ്റല്‍ അവകാശവും വില്‍ക്കും. 2022 വരെ കരാര്‍. ഉപഭൂഖണ്ഡത്തിനു പുറത്ത് മാധ്യമ അവകാശത്തിനും ഇതോടൊപ്പം അപേക്ഷ നല്‍കാം. നടപടികളുടെ വിശദാംശങ്ങള്‍ ഇന്ന് പ്രസിദ്ധീകരിക്കും. സുതാര്യത ഉറപ്പാക്കാനാണ് തുറന്ന ടെന്‍ഡര്‍ നടപടികളെന്ന് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ പറഞ്ഞു. സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക് ഇന്ത്യയുമായുള്ള ഐപിഎല്‍ കരാര്‍ 2017 ഐപിഎല്ലോടെ അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: