റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ ജയത്തോടെ നെപ്പോളി ഒന്നാമത്. ബൊളൊനയെ 3-1ന് കീഴടക്കി മൂന്നാം ജയം കുറിച്ച നെപ്പോളി 10 പോയിന്റുമായാണ് തലപ്പത്തുള്ളത്. ഒരു മത്സരം കുറച്ചു കളിച്ച യുവന്റസ് ഒമ്പതു പോയിന്റുമായി തൊട്ടുപിന്നില്‍.
അര്ക്കദ്യുസ് മിലിക്കിന്റെ ഇരട്ട പ്രഹരമാണ് നെപ്പോളിക്ക് മിന്നും ജയമൊരുക്കിയത്. 67, 78 മിനിറ്റുകളില്‍ മിലിക്ക് ലക്ഷ്യം കണ്ടു. 14ാം മിനിറ്റില്‍ ജോസ് കല്ലെജൊനിലൂടെ ടീം സ്കോറിങ് തുടങ്ങി. സൈമണ്‍ വെര്‍ദി, ബൊളോനയുടെ ആശ്വാസം.
മറ്റൊരു കളിയില്‍ കരുത്തരയാ ലാസിയൊ മടക്കമില്ലാത്ത മൂന്നു ഗോളിന് പെസ്കാരയെ കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം മിലിങ്കോവിച്ച് സാവിച്ച്, സ്റ്റെഫാന്‍ റാഡു, സിറൊ ഇമ്മൊബൈല്‍ എന്നിവര്‍ സ്കോറര്‍മാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: