കസാന്‍ (റഷ്യ): ബധിരരുടെ ആദ്യ ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയ്ക്ക് വെങ്കലം. പൂനെയില്‍ നിന്നുള്ള പ്രിയേഷ ദേശ്മുഖാണ് വെങ്കലവുമായി രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയത്.
ഫൈനലില്‍ 180.4 പോയിന്റ് നേടി പ്രിയേഷ. ഉക്രൈന്റെ സ്വിറ്റ്ലന യസ്തെങ്കൊ (201.6) സ്വര്‍ണവും, സെര്‍ബിയയുടെ ഗൊര്ദാന മികോവിച്ച് (200.3) വെള്ളിയും നേടി. മൂന്നു വര്‍ഷം മുന്‍പു മാത്രം പ്രൊഫഷണല്‍ ഷൂട്ടിങ്ങിലേക്കു പ്രവേശിച്ച ഇരുപത്തിമൂന്നുകാരിക്കിത് ചരിത്ര നേട്ടം.
2008ല്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രിയേഷയ്ക്ക് അച്ഛന് ആദ്യമായി തോക്ക് വാങ്ങി നല്‍കിയത്. പിന്നീട്, പഠനത്തിനായി പരിശീലനം കുറച്ചു.
അടുത്ത വര്‍ഷം തുര്‍ക്കിയില്‍ നടക്കുന്ന ബധിര ഒളിമ്പിക്സാണ് ഇനി ലക്ഷ്യമെന്ന് പ്രിയേഷ പറഞ്ഞു. നേട്ടത്തില്‍ സന്തോഷമെന്നും അവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: