കാരാപ്പുഴ വില്ലേജ് ഫെസ്റ്റ് സമാപിച്ചു

Sunday 18 September 2016 10:16 pm IST

മീനങ്ങാടി : സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, ത്രിതലപഞ്ചായത്തുകള്‍, ടൂറിസം ക്ലബ്ബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ കാരാപ്പുഴ ടുറിസം കേന്ദ്രത്തിലും പരിസരപ്രദേശങ്ങളിലുമായി നടന്ന കാരാപ്പുഴ വില്ലേജ് ഫെസ്റ്റ് സമാപിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വയോധികര്‍ക്കുളള വിവിധ മത്സരങ്ങള്‍, ആദിവാസികോളനികളിലെ ഓണസദ്യ, പ്ലാസ്റ്റക്ക് വിമുക്ത വയനാട് സന്ദേശപ്രചരണം, സൗജന്യ തുണിസഞ്ചി വിതരണം എന്നിവയാണ് വില്ലേജ് ഫെസ്റ്റിനോട് അനുബന്ധിച്ച് നടന്നത്. വാഴവറ്റ ഗ്രേസ്സ് ഗൃന്ഥശാലാപരിസരത്ത് നിന്ന് തുടങ്ങിയ സമാപനഘോഷയാത്രയില്‍ പ്രദേശവാസികളും വിനോദസഞ്ചാരികളും പങ്കെടുത്തു. ഘോഷയാത്രയ്ക്ക് സംഘാടകസമിതി കോ-ഓര്‍ഡിനേറ്റര്‍ കെ.ജി. അജേഷ്. നേതൃത്വം നല്‍കി. സാസ്‌കാരികസമ്മേളനം വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ടി.ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് ഷീജസെബാസ്റ്റിന്‍ അദ്ധ്യക്ഷതവഹിച്ചു.ജില്ലാപഞ്ചായത്ത് വികസനകാര്യസ്റ്റന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ കെ.മിനി, ഗ്രാമപഞ്ചായത്തംഗം. സി.കെ ബാലകൃഷ്ണന്‍, .വി.ജോണ്‍, ഡിടിപിസി മാനേജര്‍ പി.പി പ്രവീണ്‍, കെ. വില്‍സണ്‍ എന്നിവര്‍ സംസാരിച്ചു. പടയണി നാടന്‍കലാപഠനകേന്ദ്രം അവതരിപ്പിച്ച ഗ്രാമീണകലാസന്ധ്യയും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.