വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് അംഗീകാരം

Sunday 18 September 2016 10:21 pm IST

  കറുകച്ചാല്‍: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. 7.—82 കോടി അടങ്കല്‍ തുക വരുന്ന പദ്ധതിയില്‍ 100 പദ്ധതികള്‍ക്കാണ് അംഗീകാരം ല‘ിച്ചത്. ഉല്‍പാദന മേഖലയില്‍ 3.—66കോടി രൂപയും സേവന മേഖലയില്‍ 34 പദ്ധതികള്‍ക്കായി 2.—80 കോടിയും പശ്ചാത്തല മേഖലയില്‍ 24 പദ്ധതികള്‍ക്കായി 1.—35 കോടിയും വകയിരുത്തി. കാര്‍ഷിക മേഖലയുടെ ഉണര്‍വ്വിനായി നേരങ്ങാടി എന്ന പേരില്‍ എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ തുടങ്ങും. ശുദ്ധജല ക്ഷേമത്തിനായി 55 ലക്ഷം രൂപയുടെ ശുദ്ധജല പദ്ധതിയും ഗ്രാമീണ റോഡിന്റെ വികസനത്തിനായി 87 ലക്ഷം രൂപയും പട്ടികജാതി പട്ടികവര്‍ഗ കോളനികളുടെ സമഗ്രവികസനത്തിനായി 6 ലക്ഷം രൂപയും വകയിരുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.—പി ബാലഗോപാലന്‍ നായര്‍ അറിയിച്ചു.—

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.