പള്ളുരുത്തി: പത്രപ്രവര്‍ത്തകനായിരുന്ന ദിലീപ് കെ.മോഹനന്റെ സ്മരണാര്‍ത്ഥം ദിലീപ് കെ. മോഹനന് സ്മാരക വേദി ഏര്‍പ്പെടുത്തിയ മാദ്ധ്യമപുരസ്കാരം ജന്മഭൂമി എഡിറ്റര്‍ ലീലാമേനോന് സമ്മാനിച്ചു. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് 15,000 രൂപയും ഫലകവും അടങ്ങിയ പുരസ്കാരം സമ്മാനിച്ചു.
സാഹിത്യകാരന് എം.വി.ബെന്നി അദ്ധ്യക്ഷത വഹിച്ചു. മെട്രോവാര്‍ത്ത ന്യൂസ് എഡിറ്റര്‍ ഗോപീകൃഷ്ണന് ദിലീപ് അനുസ്മരണം നടത്തി. സ്വാതന്ത്ര്യസമര സേനാനി ഭാനു പ്രകാശ്, വി.പി. ശ്രീലന്, പി.എന്‍.ഷാജി എന്നിവര്‍ പ്രസംഗിച്ചു. പത്രപ്രവര്‍ത്തകര്‍ ആകമാനം മാതൃകയാക്കേണ്ട വ്യക്തിത്വമായിരുന്നു ദിലീപ് മോഹനനെന്ന് മറുപടി പ്രസംഗത്തില്‍ ലീലാമേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: