കല്‍പ്പറ്റ: അവധിക്കാലത്ത് ഗതാഗതക്കുരുക്കിലമര്‍ന്ന് വയനാട്. വ്യാഴാഴ്ച മുതല്‍ ഞായര്‍ വരെ ചുരം കയറിയത് ആയിരക്കണക്കിന് വാഹനങ്ങള്‍. കെഎസ്ആര്‍ടിസി ബസ്സുകള്‍ ഗതാഗതക്കുരുക്കില്‍പെട്ട് മണിക്കൂറുകള്‍ വൈകിയാണ് ഓടിയത്. എടയ്ക്കല്‍ ഗുഹ സന്ദര്‍ശിക്കാനെത്തിയവരില്‍ നിന്നും വ്യാഴാഴ്ച മാത്രം ലഭിച്ച വരുമാനം 1,39,960 രൂപ. പൂക്കോട് തടാകത്തില്‍ വ്യാഴാഴ്ച പ്രവേശനഫീസിലൂടെ ലഭിച്ച വരുമാനം 1,97,420 രൂപയാണ്. ബോട്ടിങ്ങിലൂടെ 46,000 രൂപയും ലഭിച്ചു. 10,732 പേരാണ് വ്യാഴാഴ്ച പൂക്കോടെത്തിയത്. തിരുവോണനാളില്‍ പ്രവേശനഫീസില്‍ ലഭിച്ച വരുമാനം 1, 74,000 രൂപയാണ്. ബോട്ടിങ്ങിലൂടെ 55,000 രൂപയും ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: