തിരുവനന്തപുരം: പ്രപഞ്ചത്തെ മാതാവായി കാണണമെന്ന് കാനായി കുഞ്ഞിരാമന്. ബിജെപി കലാസാംസ്കാരിക സംഘടന ‘ഉണര്‍വ്വ്’ന്റെ നേതൃത്വത്തില്‍ ദീനദയാല്‍ ഉപാദ്ധ്യായയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനായി കുഞ്ഞിരാമന്.
പ്രപഞ്ചത്തെ മാതാവായി കണ്ടാല്‍ ഇന്നുണ്ടാകുന്ന വിദ്ധ്വേഷവും തമ്മില്‍തല്ലും ഇല്ലാതാകും. അതിന് രാഷ്ട്രീയപ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണം. നമ്മുടെ ഓരോ അവയവവും ആവശ്യമുള്ളത് പോലെയാണ് പ്രവപഞ്ചത്തിന് ഓരോ ജീവജാലങ്ങളുമെന്ന് കാനായി പറഞ്ഞു. ഒ.രാജഗോപാല്‍ എംഎല്‍എയുടെ കാരിക്കേച്ചര്‍ വരച്ച് കാനായി മത്സരം ഉദ്ഘാടനം ചെയ്തു. സുരേഷ് ഗോപി എംപി, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, രാജസേനന്, നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് പൂന്തുറ ശ്രീകുമാര്‍, സംവിധായകന് വിജി തമ്പി, നടി ജലജ, ഗോപന് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: