കോട്ടയംപൊയില്‍: കമ്മ്യൂണിസത്തിന്റെ മാനവികത കാപട്യമാണെന്ന് എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് സി.സദാനന്ദന്‍മാസ്റ്റര്‍ പറഞ്ഞു. കോട്ടയം പൊയി ലില്‍ സ്വര്‍ഗ്ഗീയ ദീക്ഷിത് അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവികത എന്ന സിദ്ധാന്തത്തിന്റെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ ലോകം മുഴുവന്‍ നടപ്പിലാക്കിയത് ജനാധിപത്യ ധ്വംസനവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്. മറ്റു ശബ്ദങ്ങള്‍ക്ക് ഒരുവിലയും കല്‍പ്പിക്കാതെ ഏകശാലാ രൂപത്തില്‍ ലോകം മുഴുവന്‍ അടക്കി ഭരിച്ച കമ്മ്യൂണിസം ഇന്ന് ലോക ഭൂപടത്തില്‍ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ക്രൂരത മാത്രം സമ്മാനിച്ച കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ ലോകം മുഴുവന്‍ കൈകാര്യം ചെയ്തതെങ്ങനെയാണെന്ന് നാം കണ്ടതാണ്. സമാനമായ സാഹചര്യം നമ്മുടെ നാട്ടിലെ ചില കമ്മ്യൂണിസ്റ്റ് നേതാക്കന്മാരോടും പൊതുജനങ്ങള്‍ ഇന്ന് പെരുമാറുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
ഈശാവാസ്യമിദം സര്‍വ്വം -സര്‍വ്വചരാചരങ്ങളിലും ഒരേ ചൈതന്യം കുടികൊള്ളുന്നുവെന്ന ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘം പ്രവര്‍ത്തിക്കുന്നത്. ആയുധത്തിന്റെ ശക്തിയിലല്ല, മറിച്ച് സ്നേഹവും സഹവര്ത്തി ത്വവും പരസ്പര വിശ്വാസവുമാണ് നമ്മുടെ പ്രവര്‍ത്തനത്തിന് ആധാരം. ഇഷ്ടമുള്ള ആശയങ്ങള്‍ വിശ്വസിക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള പ്രാഥമികമായ ആവശ്യങ്ങള്‍ക്കുവേണ്ടിയാണ് നമ്മുടെ പോരാട്ടം. സ്വര്‍ഗ്ഗീയ ദീക്ഷിതിന്റെ സ്മരണ ഈ പോരാട്ടത്തിന് കൂടുതല്‍ കരുത്തുപകരുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്, താലൂക്ക് സംഘചാലക് അശോകന് മാസ്റ്റര്‍, വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ്, ജില്ലാ സഹകാര്യവാഹ് ശ്രീജേഷ്, ശാരീരിക ശിക്ഷണ്‍ പ്രമുഖ് ജിഷ്ണു, ബിജെപി ദേശീയ സമിതി അംഗം പത്മിനി ടീച്ചര്‍, ഹിന്ദു ഐക്യവേദി ജില്ലാ സംഘടനാ സെക്രട്ടറി പ്രേമന് കൊല്ലംപറ്റ എന്നിവര്‍ സംസാരിച്ചു. താലൂക്ക് കാര്യവാഹ് ടി.പ്രജിത്ത് സ്വാഗതവും വാര്‍ഡ് മെമ്പര്‍ രാജന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: