കണ്ണൂര്‍: നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നടത്തിവരാറുള്ള ചേമ്പര്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന എക്സിബിഷനും ഭക്ഷ്യമേളയും ചേമ്പര്‍ വനിതാ വിഭാഗം കണ്‍വീനര്‍ ഷൈന്‍ ബാനവ ഉദ്ഘാടനം ചെയ്തു. എക്സിബിഷനോടനുബന്ധിച്ച് പൂജ കശ്യപ് ഒരുക്കിയ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ചേമ്പര്‍ പ്രസിഡണ്ട് സുശീല്‍ ആറോണ്‍ നിര്‍വ്വഹിച്ചു. ചേമ്പര്‍ ഭാരവാഹികളായ സി.വി.ദീപക്, സച്ചിന് സൂര്യകാന്ത്, എ.കെ.റഫീഖ്, മാത്യു സാമുവേല്‍ മുന്‍ പ്രസിഡണ്ട്, വിനോദ് നാരായണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: