ഇരിട്ടി: ദേശസ്നേഹവും ആത്മസമര്‍പ്പണവും കൈമുതലാക്കിയ ചെറുപ്പക്കാരായ വാര്‍ത്തെടുത്തുകൊണ്ട് ഭാരതത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഭാരതീയ യുവമോര്ച്ചക്ക് കഴിയണമെന്നു യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.പി. അരുണ്‍ കുമാര്‍ പറഞ്ഞു. ഇരിട്ടിയില്‍ യുവമോര്‍ച്ച പേരാവൂര്‍ മണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് ലോക ശ്രദ്ധ മുഴുവന്‍ ബി ജെ പി യിലും അതിനെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലുമാണ്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനക്കുള്ള ഊര്‍ജ്ജം നല്കുവാന് യുവമോര്‍ച്ച പ്രവര്ത്തകര്ക്കാവണമെന്ന് അദ്ദേഹം പറഞ്ഞു.
മാരാര്‍ജി മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അജേഷ് നടുവനാട്, സെക്രട്ടറി ലസിത പാലക്കല്‍, ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ്, ബിജെപി ജില്ലാ കമ്മിറ്റി അംഗവും കൗണ്‍സിലറുമായ പി.വി. ദീപ, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മനോഹരന് വയോറ, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സീമാ രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍സെക്രട്ടറി വരുണ്‍ രാജ് സ്വാഗതവും ജോ.സിക്രട്ടറി രമ്യാ രാഹുല്‍ നന്ദിയും പറഞ്ഞു.
യുവമോര്‍ച്ച മണ്ഡലം ഭാരവാഹികളായി പ്രിജേഷ് അളോറ (പ്രസിഡന്റ്), ശ്രീജേഷ് ചാവശ്ശേരി, വിപിന്‍, ഷാജി വാളത്തോട്, കെ.ആര്.റോഷന് (വൈസ് പ്രസിഡന്റ്മാര്‍), വരുണ്‍ രാജ് പേരാവൂര്‍ (ജനറല്‍സെക്രട്ടറി), ഷാബു.ജി പായം, രമ്യ രാജന്, അഖില്‍ കണിച്ചാര്‍ (സെക്രട്ടറിമാര്‍), മനോജ് കീഴൂര്‍കുന്ന് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: