വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

Monday 19 September 2016 12:02 am IST

കണ്ണൂര്‍: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുളള 2016-17 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് 30 വരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷകള്‍ മത്സ്യതൊഴിലാളി സാക്ഷ്യപത്രം, ഡിഡിഒ കോഡ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം കണ്ണൂര്‍ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ 25 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട അപേക്ഷ ഫോറങ്ങള്‍ ഫിഷറിസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ജില്ലയിലെ മത്സ്യഭവന്‍ ഓഫീസുകളിലും ലഭിക്കും. ഹൈസ്‌കൂള്‍ തലം വരെയുളള കുട്ടികളുടെ അപേക്ഷാ ഫോറങ്ങള്‍ സ്‌കൂള്‍ അധികൃതരും, ഉന്നത വിദ്യാഭ്യാസം നടത്തുന്ന കുട്ടികള്‍ നേരിട്ടും ഹാജരായി കൈപ്പറ്റണം. അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകളും മറ്റ് ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നില്ല എന്ന സാക്ഷ്യപത്രവും സമര്‍പ്പിക്കണം. സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ സ്ഥാപനമേധാവിയുടെയിം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുളള അപേക്ഷകള്‍ ബന്ധപ്പെട്ട എഇഒ/ഡിഇഒയുടെയും ശുപാര്‍ശയോടുകൂടി സമര്‍പ്പിക്കണം. ഹയര്‍ സെക്കണ്ടറി മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ അപേക്ഷയോടൊപ്പം എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി സമര്‍പ്പിക്കണം. അപേക്ഷകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്‌സ്, കണ്ണൂര്‍ 670017 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.