കണ്ണൂര്‍: കണ്ണൂര്‍ ബിഹൈന്‍ഡ് ദി കര്ട്ടന് ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാര സമര്‍പ്പണവും അനുമോദനവും നടന്നു. കണ്ണൂര്‍ ലൈബ്രറി ഹാളില്‍ നടന്ന പരിപാടി കോര്പ്പറേഷന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ബിഹൈന്‍ഡ് ദി കര്ട്ടന് കോഓഡിനേറ്റര്‍ വി.വി മോഹനന് അധ്യക്ഷനായി. സിനിമാ പ്രവര്ത്തകന് ജോണ്‍ കൈപ്പള്ളില്‍ മുഖ്യാതിഥിയായിരുന്നു. ബിഹൈന്‍ഡ് ദി കര്ട്ടന് ഡയറക്ടര്‍ ബിജു ഇരിണാവ്, കണ്ണൂര്‍ സതീഷ്, ശശികുമാര്‍ പട്ടാനൂര്, ഫോക് ലോര്‍ അക്കാദമി മുന്‍ ചെയര്മാന് എം. പ്രദീപ് കുമാര്‍, പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ.ടി. ശശി, നാടക കൃത്ത് ശ്രീധരന് സംഘമിത്ര തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങില്‍ നാടക സിനിമാ പ്രവര്‍ത്തകരെ അനുമോദിച്ചു. ആദിത്യന് ചന്ദ്രശേഖരന് അവതരിപ്പിക്കുന്ന ബിഹൈന്‍ഡ് ദി കര്‍ട്ടന്റെ ഏകപാത്ര നാടകം ‘മൂകസാക്ഷി’ അരങ്ങിലെത്തി. തുടര്‍ന്ന് കോമഡി ഷോയും മറ്റ് കലാപരിപാടികളും അരങ്ങേറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: