ഇരിട്ടി: കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജന്‍ ശിക്ഷണ്‍ സന്സ്ഥാന് കണ്ണൂരും ഉളിക്കല്‍ ഗ്രാമ പഞ്ചായത്തും സംയുക്തമായി ആരംഭിക്കുന്ന തൊഴില്‍ പരിശീലന കേന്ദ്രങ്ങളുടെ ഉദ്ഘാടനം നാളെ ഉളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഹോളില്‍ വെച്ച് നടക്കും. നവ സക്ഷരര്ക്കും, ദുര്‍ബല വിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങി പോയവര്‍ക്കും മുഖ്യ ധാരയില്‍ കടന്നു വരാനുള്ള പദ്ധതിയാണിത്. സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ ഏജന്‍സികളുടെയും സഹകരണത്തോടെ തൊഴിലധിഷ്ടിത കോഴ്സുകള്‍ നടത്തുക എന്നതാണ് പദ്ധതി. തയ്യല്‍ പരിശീലനവും , ചോക്ക് നിര്‍മ്മാണവുമാണ് ഉളിക്കല്‍ ഗ്രാമ പഞ്ചായത്തിന്റെ പരിശീലന കേന്ദ്രത്തില്‍ നല്‍കുക. ഇതിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് എം എല്‍ എ കെ.സി. ജോസഫ് നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അലക്സാണ്ടര്‍ അദ്ധ്യക്ഷത വഹിക്കും. ജെ എസ് എസ് കണ്ണൂര്‍ ചെയര്മാന് രഞ്ജിത്ത് സര്‍ക്കാര്‍ മുഖ്യാതിഥിയായിരിക്കും. പ്രോഗ്രാം ഓഫീസര്‍ പി. രാജാമണി പദ്ധതി വിശദീകരണം നല്‍കും. വിവിധ നേതാക്കള്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: