ഓണാഘോഷം : കലാകായിക മത്സരങ്ങള്‍ 21 ന്

Monday 19 September 2016 12:05 am IST

മയ്യില്‍: പഴശ്ശി ഗ്രാമശ്രീ സ്വയം സഹായസംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണോത്സവം2016 ന്റെ ഭാഗമായി 21 ന് രാവിലെ മുതല്‍ പഴശ്ശി ഗ്രാമശ്രീ ഗ്രൗണ്ടില്‍ വിവിധ കലാകായിക മത്സരങ്ങളും തുടര്‍ന്ന് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനസദസ്സും നടക്കും. ഡിടിപിസി പൊന്നോണം-16 സമാപിച്ചു കണ്ണൂര്‍: ഡിടിപിസി സംഘടിപ്പിച്ച പൊന്നോണം-16 സമാപിച്ചു. 10ന് തുടങ്ങിയ വിവിധ കലാപരികള്‍ക്കാണ് ടൗണ്‍ സ്‌ക്വയറില്‍ സമാപനമായത്. റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സമാപന സമ്മേളനത്തിന് തിരികൊളുത്തി. എല്ലാവര്‍ക്കും എപ്പോഴും ഓണമാകുന്ന ദിവസമാണ് ഭരണാധികാരികള്‍ വിഭാവനം ചെയ്യുന്നതെന്നും അക്രമവും പ്രയാസങ്ങളുമില്ലാത്ത നാടായി കേരളത്തെ മാറ്റണമെന്നും മന്ത്രി പറഞ്ഞു. കോര്‍പ്പറേഷന്‍ ഡപ്യൂട്ടി മേയര്‍ പി കെ രാഗേഷ് അധ്യക്ഷനായി. കലക്ര്‍ മീര്‍ മുഹമ്മദലി ഐഎഎസ്, ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ്, കെ വി സലീം, വെള്ളോറ രാജന്‍, സജി വര്‍ഗീസ്, പി കെ ബൈജു, പി ആര്‍ ശരത്കുമാര്‍, കെ സജീവന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സിലുമായി സഹകരിച്ച് നടത്തിയ ശിങ്കാരിമേള മല്‍സര വിജയികള്‍ക്ക് പി കെ രാഗേഷ് സമ്മാനം നല്‍കി. പൂക്കള മല്‍സര വിജയികള്‍ക്കും മറ്റ് മല്‍സര വിജയികള്‍ക്കും ടൂറിസം ദിനമായ 27ന് വിതരണം ചെയ്യും. സിനിമാ താരം അമ്പിളി ദേവിയും സംഘം അവതരിപ്പിച്ച ഡാന്‍സ് നൈറ്റ്, അപ്പു സെന്തിലിന്റെ സ്പ്രിംഗ് ഡാന്‍സ്, രാജേഷ് ചന്ദ്രയുടെ മാജിക്കല്‍ സന്ധ്യ എന്നിവ അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.