പെരിങ്ങത്തൂര്‍: എഇസിഎഫ് പെരിങ്ങത്തൂരിന്റെയും എന്‍എഎം ഹയര്‍സെക്കണ്ടി സ്കൂള്‍ പിടിഎയുടെയും സംയുക്ത സംരംഭമായ ഇഗ്നൈറ്റ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ദ്വിദിന സഹവാസ ക്യാമ്പ് സമാപിച്ചു. പാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.വി.റംല ടീച്ചര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് എന്‍. പത്മനാഭന് അധ്യക്ഷത വഹിച്ചു. എന്‍എ.അബ്ദുള്‍ മാസ്റ്റര്‍, എ.ഇ.നാസര്‍, എ.മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു. ഇഗ്നൈറ്റ് കോ-ഓഡിനേറ്റര്‍ കെ.ടി.ജാഫര്‍ സ്വാഗതവും സമീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ക്യാമ്പിന്റെ ഭാഗമമായി പ്രശ്ന പരിഹരണം, സര്‍ഗാത്മകത, അവതരണ നൈപുണി, ശീലങ്ങള്‍ സ്നേഹവീട് എന്നീ സെഷനുകള്‍ക്ക് കേരളത്തിലെ പ്രഗല്ഭ പരിശീലകര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: