ബിജെപി ദേശീയ സമ്മേളനം: സ്വച്ഛ് ഭാരത് അഭിയാന്‍ സംഘടിപ്പിച്ചു

Monday 19 September 2016 12:07 am IST

കണ്ണൂര്‍: ബിജെപി കണ്ണൂര്‍ നിയോജക മണ്ഡലം സ്വച്ച് ഭാരത് പരിപാടിയുടെ ഭാഗമായി തോട്ടട അമ്മൂപ്പറമ്പും പരിസരവും ശുചീകരിച്ചു. മണ്ഡലം പ്രസിഡണ്ട് അഡ്വ.ശ്രീകാന്ത് രവിവര്‍മ്മ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി പ്രസിഡണ്ട് രഞ്ചിത്ത്, ബാബു ഒതയോത്ത്, ജ്യോതിഷ്, മണികണ്ഠന്‍, ഷിജില്‍, ജിജുമോന്‍, സുമന്‍, അനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇരിട്ടി: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ബിജെപി പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടി താലൂക്ക്ആശുപത്രി റോഡു ശുചീകരിച്ചു. കാടുപിടിച്ചു കിടന്ന റോഡിനിരുവശവും പ്രവര്‍ത്തകര്‍ വെട്ടിത്തെളിയിച്ചു ശുചിയാക്കി. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എം. രവീന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി മനോഹരന്‍ വയോറ, ജില്ലാ കമ്മിറ്റി അംഗം സജിത്ത് കീഴൂര്‍, കൗണ്‍സിലര്‍ പി. രഘു, മണ്ഡലം കമ്മിറ്റി നേതാക്കളായ എം.ആര്‍. സുരേഷ്, ഇ.കെ. കരുണാകരന്‍, പ്രിജേഷ് അളോറ, അജയകുമാര്‍ നടുവനാട്, അജേഷ് നടുവനാട്, കെ. ജയപ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മമ്പറം: ബിജെപി ദേശീയ കൗണ്‍സില്‍ സമ്മേളത്തിന്റെ ഭാഗമായി ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റി മമ്പറത്ത് സ്വച്ഛ് ഭാരത് അഭിയാന്‍ സംഘടിപ്പിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: രത്‌നാകരന്‍ ഉദ്ഘാടനം ചെയതു പി.ആര്‍ രാജന്‍ അധ്യക്ഷനായി. വിജയന്‍ വട്ടിപ്രം, എ.ജിനചന്ദ്രന്‍, കെ.പി.ഹരീഷ് ബാബു എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന അറുപതോളം പ്രവര്‍ത്തകര്‍ മമ്പറം ബസാര്‍, കണ്ണൂര്‍ കൂത്തുപറമ്പ് റോഡ് ശൂചീകരിച്ചു. എ.അനില്‍ കുമാര്‍, പി.സുധീര്‍ ബാബു എന്നിവര്‍ ശുചീകരണ പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അഴീക്കോട്: ബിജെപി അഴീക്കോട് നിയോജക മണ്ഡലം സ്വച്ച് ഭാരത് പരിപാടിയുടെ ഭാഗമായി പുഴാതി സ്‌ക്കൂള്‍ മുതല്‍ കൊറ്റാളി ടൗണ്‍വരെയുളള പ്രദേശം ശുചീകരിച്ചു. റിട്ട.മിലിട്ടറി ക്യാപ്റ്റന്‍ നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ഒ.കെ.സന്തോഷ്, പഞ്ചായത്ത് പ്രസിഡണ്ട് മോഹനന്‍, ഷൈജു കൊറ്റാളി എന്നിവര്‍ നേതൃത്വം നല്‍കി. പഴയങ്ങാടി: ബിജെപി കല്ല്യാശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വച്ഛ് ഭാരത് ദിനത്തോടനുബന്ധിച്ച് കല്യാശ്ശേരി മണ്ഡലത്തിലെ ബി.ജെ.പി.പ്രവര്‍ത്തകര്‍ എരിപുരം ഹെല്‍ത്ത് സെന്റര്‍ ശുചീകരിച്ചു. മണ്ഡലം വൈസ് പ്രസിഡണ്ട് എന്‍.പി.കുഞ്ഞിക്കണ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ കെ.സജീവന്‍, ശങ്കരന്‍ കൈതപ്രം, ട്രഷറര്‍, ടി.പി.രാജഷ്, ജില്ലാ കമ്മറ്റി അംഗങ്ങളായ വി.വി.രാമചന്ദ്രന്‍, ടി.ശശീന്ദ്രന്‍, സംസ്ഥാന കമ്മറ്റി അംഗം പ്രഭാകരന്‍ കടന്നപ്പള്ളി എന്നിവര്‍ നേതൃത്വം നല്‍കി. മട്ടന്നൂര്‍: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി മട്ടന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത് നടത്തി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലം പ്രസിഡന്റ് പി.രാജന്‍, എ.എം.പുഷ്പജ, മനോഹരന്‍ കാനാട് എന്നിവര്‍ നേതൃത്വം നല്‍കി. ശുചീകരണത്തിന്റെ ഭാഗമായി ശിവപുരത്ത് നിന്ന് ബൈക്ക് റാലിയും നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.