ഇരിട്ടി: മുഴക്കുന്നിലെ കാക്കയങ്ങാട് പെടാങ്ങോട് ഉഗ്ര സ്ഫോടന ശേഷയുള്ള രണ്ടു സ്റ്റീല്‍ ബോംബുകള്‍ പോലീസ് കണ്ടെടുത്തു. മുഴക്കുന്ന് എസ്ഐ പി.എ.ഫിലിപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്. കാക്കയങ്ങാട് പുന്നാട് റോഡില്‍ ആശാരിപ്പണി നടത്തിവരുന്ന തുറക്കാതെ അടഞ്ഞു കിടക്കുന്ന ഒരു കടയുടെയും സ്വകാര്യ വ്യക്തിയുടെയും പറമ്പിന്റെ ഇടയിലെ പൊത്തില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: