കണ്ണൂര്‍: ഉത്തര കേരള കവിതാ സാഹിത്യവേദിയുടെയും ഭാരത ദേശം സാമികയും സമന്വയിപ്പിച്ച് സംഘടിപ്പിക്കുന്ന അഖില കേരള നാടക കലാകാര സംഗമ സമ്മേളനം 25ന് 2 മണിമുതല്‍ വീറ്റ് ഹൗസ് ഓഡിറ്റോറിയത്തില്‍ നടക്കും. കാവാലം നാരായണപണിക്കര്‍ നഗറില്‍ നടക്കുന്ന സമ്മേളനത്തില്‍ അക്ഷരഗുരു കവിയൂര്‍ അധ്യക്ഷത വഹിക്കും. മഹാകവി ചങ്ങമ്പുഴയുടെ പൗത്രന് ഡോക്ടര്‍ ചങ്ങമ്പുഴ ഹരികുമാര്‍ ഉദ്ഘാടനം നടത്തും. നാടകാചാര്യന് തിക്കോടിയന് അനുസ്മരണം കെ.എച്ച്.സുബ്രഹ്മണ്യന് നിര്‍വ്വഹിക്കും. സദസ്സില്‍ ദക്ഷിണാമൂര്‍ത്തി സ്മാരക പുരസ്കാരം സംഗീത സംവിധായകന് തലശ്ശേരി മുകുന്ദദാസും, പി.ലീല പുരസ്കാരം ബിന്ദു സജിത്ത് കുമാറും സ്വീകരിക്കും. അമ്പത് വയസ്സ് കഴിഞ്ഞ 15 നാടക കലാകാരന്മാരെ പൊന്നാട അണിയിച്ചാദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: