ഡിയാഗോ ആമ ആള് ചില്ലറക്കാരനല്ല. വംശം വേരറ്റു പോകാതിരിക്കാന്‍ ഡിയാഗോ നടത്തിയ ശ്രമങ്ങളും പ്രകീര്‍ത്തിക്കണം. വയസ്സ് 100 ആണ് ഡിയാഗോയ്ക്ക്. ഗലപ്പോസ് ദ്വീപിലെ സാന്റിയാഗോ മൃഗശാലാ നിവാസി. 800 ലധികം ആമകളുടെ പിതാവ്.
ഗാലപാഗോസ് ദ്വീപാണ് ഡിയാഗോ ഉള്‍പ്പെട്ട ഷെലനോയിഡ് ഹൂഡന്സീസ് ആമകളുടെ ആസ്ഥാനം. ഇവയുടെ എണ്ണം 50വര്‍ഷം മുന്‍പ് വെറും 14. ആണ് ആമകള്‍ രണ്ട്. പെണ്ണ് 14 . ഇന്ന് അവയുടെ എണ്ണം രണ്ടായിരത്തിലേറെ. പകുതിയോളം ആമകളും ഡിയാഗോയുടെ മക്കള്‍. അമ്പത്തിരണ്ടു വര്‍ഷം മുമ്പ് സാന്റിയാഗോ ദ്വീപിലെത്തിയതോടെയാണ് ഡിയാഗോയ്ക്ക ഇങ്ങനെയൊരു പേര് ലഭിച്ചത്. ഡിയാഗോയ്ക്ക് ലൈംഗികതയോടുളള് അമിതാവേശമാണ് വംശപരമ്പര പെരുകാനുളള പ്രധാന കാരണമായി ശാസ്ത്രജ്ഞര്‍ കാണുന്നത്. ആറു പങ്കാളികള്‍ക്കൊപ്പമാണ് ഇപ്പോഴും ഡിയാഗോയുടെ ജീവിതം.
ഗാലപാഗോസ് ദ്വീപുകളില്‍ 12 തരത്തില്‍ പെട്ട ആമകളുണ്ടായിരുന്നെങ്കിലും മൂന്നു വിഭാഗമേ അവശേഷിക്കുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: