കോഴിക്കോട്: തെരുവ് നായ കടിച്ച് പേവിഷബാധയേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന നാടോടി സ്ത്രീ മരിച്ചു.
കടലുണ്ടി പഞ്ചായത്തിലെ മണ്ണൂര്വളവിലും പരിസരത്തുമായി താമസിക്കുന്ന അറമുഖന്റെ ഭാര്യ ലക്ഷ്മി (40) ആണ് മരിച്ചത്. കട വരാന്തയിലും ടെന്റു കെട്ടിയുമായിരുന്നു ഇവരുടെ താമസം. ഒരാഴ്ച മുമ്പ് കടവരാന്തയില്‍ വച്ചാണ് തെരുവ് നായയുടെ കടിയേറ്റത്.
ക്ഷീണവും കലശലായ ദാഹവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കല്ലംമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയെങ്കിലും ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് ബീച്ച് ആസ്പത്രിയിലേക്ക് മാറ്റി. പിന്നീട് മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. ചികില്‍സ ആരംഭിച്ചെങ്കിലും ഇന്നെല ഉച്ചയോടെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: