ബിജെപി ദേശീയ കൗണ്‍സില്‍; ആവേശമായി ശുചീകരണ യജ്ഞം

Monday 19 September 2016 10:57 am IST

പെരിന്തല്‍മണ്ണ: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കി. ബിജെപി മേലാറ്റൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മേലാറ്റൂര്‍ റയില്‍വേ സ്‌റ്റേഷനും പരിസരവുമാണ് ശുചിയാക്കിയത്. ശുചീകരണ യജ്ഞം ഒളിമ്പ്യന്‍ ആകാശ് മാധവന്‍ ഉത്ഘാടനം ചെയ്തു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.സുനില്‍, ജനറല്‍ സെക്രട്ടറി സജീഷ്, സനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ബിജെപി ഏലംകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ ചെറുകര റയില്‍വേ സ്‌റ്റേഷന്‍ വൃത്തിയാക്കി. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബാലസുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി. പുലാമന്തോള്‍ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പുലാമന്തോള്‍ ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ വൃത്തിയാക്കി. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വിനീഷ്, ജനറല്‍ സെക്രട്ടറി സുന്ദരന്‍, മണ്ഡലം ട്രഷറര്‍ ഹരീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ആലിപറമ്പ് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ണലായ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു. സംസ്ഥാന കൗണ്‍സിലര്‍ അ.ശിവദാസന്‍, മണ്ഡലം വൈസ് പ്രസിഡന്റ് എം.പി.രാമചന്ദ്രന്‍ , സെക്രട്ടറി മുരളീധരന്‍, പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി വെട്ടത്തൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വെട്ടത്തൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി സാജന്‍, മണ്ഡലം സെക്രട്ടറി രാധാകൃഷ്ണന്‍ ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ബ്രഹ്മ ദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിനോട് അനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനത്തില്‍ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നിന്നും 5000 പേരെ പങ്കെടുപ്പിക്കുമെന്നും പറഞ്ഞു. വേങ്ങര: ദേശീയ കൗണ്‍സിനോടുനുബന്ധിച്ച് വേങ്ങര മണ്ഡലം ബിജെപി സംഘടിപ്പിച്ച സ്വച്ച് ഭാരത് ശുചീകരണം വേങ്ങര കമ്മൃൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഡോ.കുമാരി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. മോഹന്‍ദാസ് വേങ്ങര, മുഹമ്മദ് സലൂപ് ബ്ലോക്ക് പിആര്‍ഒ, സംസ്ഥാന കൗണ്‍സിലര്‍ പി.സുബ്രമുഹ്ണ്യന്‍, അരീക്കാട്ട് മണ്ഡലം പ്രസിഡന്റ് സുബ്രഹ്മണ്യന്‍, ടി.വി.സുരേഷ് ബാബു എന്നിവര് നേതൃത്വം നല്‍കി. പരപ്പനങ്ങാടി: പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സെപ്തംബര്‍ 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന നാഷണല്‍ കൗണ്‍സിലിന്റെ ഭാഗമായി സെപ്തംബര്‍ 18ന് സ്വച്ഛ ഭാരത് ദിനമായി ആഘോഷിച്ചു. പരപ്പനങ്ങാടി ഗവ.ഹോമിയോ ഡിസ്‌പെന്‍സറി ശുചീകരണം ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി ഏരിയ പ്രസിഡന്റ് കാട്ടില്‍ ഉണ്ണികൃഷ്ണന്‍ സ്വഗതവും മണ്ഡലം പ്രസിഡന്റ് കെ.പി.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ തറയില്‍ ശ്രീധരന്‍ നന്ദി പറഞ്ഞു. ടി.പി.സന്തോഷ് കുമാര്‍, കെ.ഷൈജു, പ്രകാശന്‍ നാലുകണ്ടത്തില്‍, ഗണേശന്‍, കെ.രാജേഷ്, ടി.രജി, കെ.പി.മഹേഷ്, എം.പി.ബാബുരാജ് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി. കോട്ടക്കല്‍: സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ബിജെപി കോട്ടക്കല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുറ്റിപ്പുറത്തുള്ള താലൂക്ക് ആശുപത്രിയും പോലീസ് സ്‌റ്റേഷന്‍ പരിസരവും ശുചീകരിച്ചു. കുറ്റിപ്പുറം എസ്‌ഐ പ്രദീപ്കുമാര്‍ വി.ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് വി.വി.രാജേന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ സജീഷ് പൊന്മുള, ജയകുമാര്‍ കോട്ടക്കല്‍, ട്രഷറര്‍ രഞ്ജിത്ത് കാടാമ്പുഴ, യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി എടയൂര്‍ അനില്‍കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ സെക്രട്ടറി സജിത്ത് ചെല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂടാതെ മണ്ഡലത്തിന്റെയും, പഞ്ചായത്തിന്റെയും, ബൂത്തിന്റെയും ചുമതലയുള്ള നേതാക്കളും നൂറോളം പ്രവര്‍ത്തകരും പങ്കെടുത്തു. വട്ടംകുളം: ബിജെപി ദേശീയ കൗണ്‍സിലിന്റെ ഭാഗമായി വട്ടംകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ അപകടഭീഷണിയായ വട്ടംകുളം നെല്ലിശ്ശേരി റോഡും പരിസരവും ശുചീകരണം നടത്തി. ബിജെപി തവനൂര്‍ മണ്ഡലം ഖജാന്‍ജി നടരാജന്‍, തവനൂര്‍ മണ്ഡലം കമ്മറ്റി അംഗം ഇ.രാജന്‍, യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി അജീഷ് എടപ്പാള്‍, വട്ടംക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.നരേഷ് കുമാര്‍, സെക്രട്ടറി സുജീഷ്, വൈസ് പ്രസിഡന്റ് നന്ദന്‍, രതീഷ്, നിഷാദ്, സുരേന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പഞ്ചായത്ത് അധികൃതരുടെ നിഷ്‌ക്രിയത ഇനിയും പല റോഡുകളിലും അപകട ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയില്ലാത്തപക്ഷം ബിജെപി ശക്തമായി പ്രതികരിക്കുമെന്നും മണ്ഡലം ട്രഷറര്‍ നടരാജന്‍ പറഞ്ഞു. ശുചകരണ പ്രവര്‍ത്തനത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.