പരപ്പനങ്ങാടി ഹാര്‍ബര്‍ സ്വപ്നങ്ങള്‍ രണ്ടു പതിറ്റാണ്ട്; പരിഹാരം തേടി ന്യൂനപക്ഷ മോര്‍ച്ച

Monday 19 September 2016 10:59 am IST

പരപ്പനങ്ങാടി: മല്‍സ്യബന്ധന തുറമുഖമില്ലാത്തതിനാല്‍ ദുരിതം പേറുന്ന ചെട്ടിപ്പടി ആലുങ്ങല്‍ കടപ്പുറത്തെ മല്‍സ്യതൊഴിലാളികളെ കാണാന്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് സി.അഷ്‌റഫ് തുടങ്ങിയവരാണ് തീരം സന്ദര്‍ശിക്കാനെത്തിയത് ന്യൂനപക്ഷ മോര്‍ച്ച നേതാവ് ആലിഹാജി തിരൂരങ്ങാടി മണ്ഡലത്തില്‍ മത്സരിക്കുമ്പോഴാണ് ഇവിടത്തെ മല്‍സ്യതൊഴിലാളികള്‍ ഹാര്‍ബര്‍ ആവശ്യവുമായി മുന്നോട്ടു വരുന്നത് പിന്നീടങ്ങോട്ട് ബിജെപി നേതാക്കളുടെ ശ്രമഫലമായി കേന്ദ്രത്തില്‍ വാജ്‌പേയി മന്ത്രിസഭയുടെ കാലത്ത് കേന്ദ്ര റെയില്‍വേ സഹമന്ത്രി ഒ.രാജഗോപാല്‍ പ്രദേശം സന്ദര്‍ശിക്കുകയും ഹാര്‍ബറിന് പ്രാഥമിക അനുമതി ലഭ്യമാക്കുകയും ചെയ്തിരുന്നു തുടര്‍ന്ന് മാറി മാറി വന്ന ഇടതു വലത് സര്‍ക്കാരുകള്‍ പദ്ധതി അട്ടിമറിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലഘട്ടത്തില്‍ നിര്‍ദ്ദിഷ്ട ഹാര്‍ബര്‍ പ്രദേശത്ത് നിന്ന് മാറ്റി ചാപ്പപ്പടി ഭാഗത്ത് ശിലാസ്ഥാപനം നടത്തുകയായിരുന്നു. കേന്ദ്ര ഏജന്‍സികള്‍ പഠനം നടത്തി അനുയോജ്യമെന്നു കണ്ടെത്തിയ സ്ഥലത്തു നിന്നും മുന്‍ വിദ്യാഭ്യാസ മന്ത്രിയും കൂട്ടരും നിക്ഷിപ്ത താല്‍പ്പര്യം മുന്‍നിര്‍ത്തി പദ്ധതി പ്രദേശം തന്നെ മാറ്റം വരുത്തിയതില്‍ ആലുങ്ങല്‍ അങ്ങാടി കടപ്പുറത്തെ മല്‍സ്യതൊഴിലാളികള്‍ അസംതൃപ്തരാണ്. ഇപ്പോള്‍ ശിലയിട്ട സ്ഥലത്ത് ഹാര്‍ബര്‍ വരികയാണെങ്കില്‍ ഇവിടത്തെ പ്രകൃതിദത്തമായ മുറിത്തോട് ഗതിമാറ്റി വിടേണ്ടതായി വരും' ഇതിന് സര്‍ക്കാരിന് ഉദ്ദേശം പത്ത് കോടിയോളം രൂപ അധിക ചെലവായി വരും കൂടാതെ മന്ത്രി ഉദ്ദേശിക്കുന്ന സ്ഥലത്ത് ഹാര്‍ബര്‍ വരികയാണെങ്കില്‍ കടല്‍ തീരം മണ്ണടിഞ്ഞ് നികന്ന് മത്സ്യബന്ധന യാനങ്ങള്‍ കരക്കടുപ്പിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടാകും കേന്ദ്ര ഏജന്‍സി പഠനം നടത്തിയ അങ്ങാടി കടപ്പുറത്ത് തന്നെ ഹാര്‍ബര്‍ വരണമെന്നാണ് തീരദേശത്തിന്റെ പൊതു ആവശ്യം. തീരദേശത്തിന്റെ സ്വപ്‌ന സാക്ഷാത്കാരത്തിനായുള്ള ആവശ്യവുമായാണ് ആലുങ്ങല്‍ തീരദേശം ബിജെപി നേതാക്കളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. രാഷ്ട്രീയ വടംവലികളില്‍ തുറമുഖ പദ്ധതി പരപ്പനങ്ങാടിക്ക് നഷ്ടമാകരുതെന്ന നിലപാട് ആണ് പ്രദേശത്തെ ജനങ്ങള്‍ പ്രധാനമായും മുന്നോട്ട് വെക്കുന്നത്. ന്യൂനപക്ഷമോര്‍ച്ച തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ്് ടി.റാഫി, ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍, കെ.പി.വല്‍സരാജ്, ഇ.ടി.വിജയലക്ഷ്മി, എ.വി.ബാലകൃഷ്ണന്‍, ഉള്ളേരി ഷാജി, കെ.ഉണ്ണികൃഷ്ണന്‍, സി.ജയദേവന്‍, മുരളിനെടുവ, പി.വിജേഷ്, കൗണ്‍സിലര്‍മാരായ തറയില്‍ ശ്രീധരന്‍, പി.വി തുളസിദാസ്, അംബിക മോഹന്‍രാജ്, പാലക്കല്‍ ഉഷ തുടങ്ങിയവര്‍ നേതൃസംഘത്തില്‍ ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.