തൊഴിലാളികളില്‍ ദേശീയബോധം വളര്‍ത്തണം

Monday 19 September 2016 11:25 am IST

പുനലൂര്‍: തൊഴിലാളികളില്‍ ദേശീയബോധം വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബിഎംഎസ് പ്രസിഡന്റ് പി.ജയപ്രകാശ്. വിശ്വകര്‍മജയന്തി-ദേശീയ തൊഴിലാളിദിനഭാഗമായി ബിഎംഎസ് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈദേശികപ്രത്യയശാസ്ത്രങ്ങളും വൈദേശിക സാമ്പത്തികനയങ്ങളും തകര്‍ന്നുതരിപ്പണമായ ഈ കാലഘട്ടത്തില്‍ രാഷ്ട്രത്തിന്റെ ഉയര്‍ച്ച ആ നാട്ടില്‍ വസിക്കുന്ന 65 ശതമാനത്തിലധികമുള്ള തൊഴിലാളിസമൂഹത്തിന്റെ കൈകളിലാണ്. തൊഴിലാളികളില്‍ സാംസ്‌കാരിക അവബോധം വളര്‍ത്തുന്നതിലൂടെ ഇതു സാധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മേഖലാ പ്രസിഡന്റ് വി.കെ.രജിനായര്‍ അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് ജില്ലാ സഹകാര്യവാഹ് പി.അനില്‍കുമാര്‍ മുഖ്യപ്ര'ാഷണം നിര്‍വഹിച്ചു. വി.സുരേഷ്‌മോഹന്‍, ആര്‍.രാജേന്ദ്രന്‍ മാങ്കോട് എന്നിവര്‍ സംസാരിച്ചു. പിറവന്തൂരില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് അജീഷ് പുന്നല, മോഹനന്‍, ശശി ചെമ്പനരുവി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.