കൊല്ലം: വാഹനാപകടത്തില്‍ മരണപ്പെട്ട തേവള്ളി ഡിവിഷന് കൗണ്‍സിലര്‍ കോകില എസ്.കുമാറിന്റെയും അച്ഛന് സുനില്‍കുമാറിന്റെയും അനുസ്മരണ സമ്മേളനം ഇന്ന് നടക്കും. വൈകിട്ട് 4.30ന് സി.കേശവന് സ്മാരക ടൗണ്‍ഹാളില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അധ്യക്ഷനായിരിക്കും. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, സോമപ്രസാദ്, എംഎല്‍എമാരായ രാമചന്ദ്രന്, എം.നൗഷാദ്, മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, ഡോ.രാജാകൃഷ്ണന്, ജെഎസ്എസ് നേതാവ് അഡ്വ.രാജന്‍ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍, കെ.എന്‍.ബാലഗോപല്‍, യൂനുസ്കുഞ്ഞ് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: