ബിജെപി സേവാപ്രവര്‍ത്തനം നടത്തി

Monday 19 September 2016 11:32 am IST

കൊല്ലം: ബിജെപി കൊല്ലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഉദ്ഘാടനം കൊല്ലം ജില്ലാ ആയുര്‍വ്വേദ ആശുപത്രി പരിസരത്ത് ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.കെ.പത്മനാഭന്‍ നിര്‍വ്വഹിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ ഗോപിനാഥന്‍, സെക്രട്ടറി ശശികല റാവു, മഹിളാമോര്‍ച്ച പ്രസിഡന്റ് സുനിത, ജില്ല വ്യാപാരിസെല്‍ കണ്‍വീനര്‍ അഡ്വ.എസ്.വേണുഗോപാല്‍, ഐടി സെല്‍ കണ്‍വീനര്‍ പൂക്കട തമ്പി, മണ്ഡലം പ്രസിഡന്റ് അജിത്, സെക്രട്ടറി ജയപ്രകാശ്, ഏരിയ പ്രസിഡന്റ് സന്തോഷ്, ജനറല്‍സെക്രട്ടറി എസ്.വിജയമോഹന്‍, ജില്ല മണ്ഡലം ഏരിയ കമ്മിറ്റി അംഗങ്ങള്‍, വിവിധ മോര്‍ച്ച അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കൊല്ലം: ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മയ്യനാട് ഗവ.ആശുപത്രി പരിസരം ശുചീകരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാനസമിതിയംഗം ബി.ബി.ഗോപകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ജി.ശ്രീകുമാര്‍, നേതാക്കളായ ബാലചന്ദ്രന്‍, സുധീഷ്ദാസ്, ജയപ്രകാശ്, മണിക്കുട്ടന്‍, സാലു, ബേബി ജയകുമാര്‍, സുനി എന്നിവര്‍ നേതൃത്വം നല്‍കി. കൊട്ടാരക്കര: ബിജെപി നേതൃത്വത്തില്‍ ശുചീകരണവും രക്തദാനവും നടത്തി. കോഴിക്കോട് നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലിന് മുന്നോടിയായി ബിജെപി, യുവമോര്‍ച്ച മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ശുചീകരണവും രക്തദാനവും നടത്തി. കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നടന്ന ശുചീകരണപ്രവര്‍ത്തനം മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ കെ.ആര്‍.രാധാകൃഷ്ണന്‍, ശാലു കുളക്കട, ചാലുക്കോണം അജിത്ത്, ഇരണൂര്‍ രതീഷ്, ബിനു കോട്ടപ്പുറം, അനീഷ്, രഞ്ജിത്ത്, രാജീവ്, മുട്ടമ്പലം ഗോപാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ താലൂക്കാശുപത്രി രക്തബാങ്കിലേക്ക് രക്തം ദാനം ചെയ്തു. ഉദ്ഘാടനം ബിജെപി നേതാവ് ആയൂര്‍ മുരളി നിര്‍വ്വഹിച്ചു. നേതാക്കളായ രമേശ് അമ്പലക്കര,ഇരണൂര്‍രതീഷ്, അഖില്‍കോട്ടാത്തല, വിഷ്ണുദാസ്, സുധീഷ്, സുരേഷ് അമ്പലപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.