മലപ്പുറം: പെരിന്തല്‍മണ്ണ വെട്ടത്തൂരില്‍ വീടിനുള്ളില്‍ അമ്മയും രണ്ടു മക്കളും പൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടത്തൂര്‍ തോട്ടമറ്റത്തില്‍ നിജോയുടെ ഭാര്യ ജിഷമോള്‍ (35), മക്കളായ അന്ന (12), ആല്‍ബര്‍ട്ട് (പത്തുമാസം) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നു രാവിലെ ആറോടെ മക്കളുടെ കരച്ചില്‍കേട്ടു ഉണര്‍ന്ന ലിജോയാണ് സംഭവം കണ്ടെത്. ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടന്‍ തന്നെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജിഷമോള്‍ മേലാറ്റൂര്‍ ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ്. അന്ന തേലക്കാട് ഗ്രേസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മേലാറ്റൂര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. മൃതദേഹങ്ങള്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: