ന്യൂദല്‍ഹി: പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ലൈംഗിക ആരോപണം നേരിടുന്ന ആപ്പ് എംഎൽഎ അമാനത്തുള്ള ഖാനെ പോലീസ് അറസ്റ്റ് ചെയ്തില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ നിയമം അനുവദിക്കില്ലെന്നുമാണ് ജാമിയ നഗർ പോലീസ് അറിയിച്ചത്.
എന്നാൽ പൊതുജനങ്ങളുടെ സമ്മര്‍ദം മൂലമാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്യാത്തതെന്ന് ഖാന് പറയുന്നു. ഇതിനു പുറമെ വ്യാജമായ കേസാണിതെന്നും അദ്ദേഹം ആരോപിച്ചു. അനുയായികള്‍ക്ക് ഒപ്പമാണ് ഖാന് സ്റ്റേഷനില്‍ എത്തിയത്. കഴിഞ്ഞാഴ്ചയാണ് ഭാര്യസഹോദരന്റെ ഭാര്യ ഖാനെക്കെതിരെ ലൈംഗിക പീഡനത്തിന് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: