അമ്പലപ്പുഴ: അരിലോറിക്കുപിന്നില് ഇന്‍സുലേറ്റഡ് ലോറിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ വളഞ്ഞവഴി ജങ്ഷനുസമീപം തിങ്കളാഴ്ച ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു അപകടം. എഫ്സിഐ ഗോഡൗണില്‍ നിന്ന് അരി കയറ്റിപ്പോയ ലോറി പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ പിന്നാലെ ഐസുമായി നീണ്ടകരയ്ക്ക് പോയ ഇന്‍സുലേറ്റഡ് ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഇന്‍സുലേറ്റഡ് ലോറിയുടെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വാന്‍ ഡ്രൈവര്‍ കരൂര്‍ പുത്തന്‍ പറമ്പില്‍ പവിത്രന്റെ മകന് പവിത്തി(25)നെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പവിത്ത് യുവമോര്‍ച്ച പുറക്കാട് മണ്ഡലം പ്രസിഡന്റ് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: