കല്‍പ്പറ്റ: വയനാട് തരിയോട് നിര്‍മ്മല ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന എട്ടാം സംസ്ഥാന യൂത്ത് ടെന്നീസ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വയനാടിന് ഓവറോള്‍ കിരീടം.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനവും ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടി വയനാട്.
സമാപന സമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് സമ്മാനദാനം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: