കെഎസ്ആര്‍ടിസി സര്‍വീസ്; സൂചന പണിമുടക്ക് മാറ്റി

Monday 19 September 2016 9:31 pm IST

ഇടുക്കി: മൂവാറ്റുപുഴ-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വ്വീസുകളുടെ കാര്യത്തില്‍ തൊടുപുഴ നഗരസഭ ട്രാഫിക് പരിഷ്‌കരണ സമിതി തീരുമാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം  27ന് 12.30ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന ട്രാഫിക് അഡ്വസറിയോഗത്തില്‍ ചര്‍ച്ചചെയ്യാന്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് ഈ വിഷയത്തെചൊല്ലി ഇന്ന് കെഎസ്ആര്‍റ്റിഇഎ(സിഐടിയു) യൂണിയന്‍ നടത്താനിരുന്ന സൂചന പണിമുടക്ക് മാറ്റിവയ്ക്കാനും യോഗത്തില്‍ ധാരണയായി. പണിമുടക്ക് ഒഴിവാക്കാനായി എഡിഎം കെ കെ ആര്‍ പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ ട്രാഫിക് പരിഷ്‌കാരം മൂലം കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടത്തെക്കുറിച്ച് ട്രാഫിക് അഡൈ്വസറി കമ്മറ്റിയെ അറിയിച്ച് ചര്‍ച്ചനടത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ആര്‍റ്റിഒ റോയി മാത്യു, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എസ്.ശിവശങ്കര പിള്ള, കെഎസ്ആര്‍ടിഇഎ ജില്ലാ പ്രസിഡന്റ് റ്റി.എസ് നന്ദഗോപന്‍, ജില്ലാ സെക്രട്ടറി സി.ആര്‍ മുരളി, മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.