അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നു കടത്താന്‍ ശ്രമിച്ച പഞ്ചസാരയും ശര്‍ക്കരയും പിടികൂടി. ഒന്‍പതു ചാക്ക് പഞ്ചസാരയും അഞ്ചു ചാക്ക് ശര്‍ക്കരയുമാണ് കടത്താന്‍ ശ്രമിച്ചത്.
ക്ഷേത്രത്തോടു ചേര്‍ന്നുള്ള സ്റ്റോര്‍ മുറിയില്‍ നിന്ന് പെട്ടി ഓട്ടോയിലാണ് കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഉപദേശക സമിതിയിലെ ഡി. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തടഞ്ഞത്. ദേവസ്വം ബോര്‍ഡില്‍ നിന്നു വിരമിച്ചയാളെയാണ് സ്റ്റോറിന്റെ ചുമതലയില്‍ നിയമിച്ചിരിക്കുന്നത്.
ക്ഷേത്രത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ അറിവോടെ നിരവധി സാധനങ്ങള്‍ കടത്തുന്നു.
ഏതാനും മാസം മുന്‍പ് പെട്ടിവണ്ടിനിറയെ കദളിക്കുലകള്‍ അമ്പലപ്പുഴയിലെ സ്വകാര്യ കടയിലേക്ക് കടത്താന്‍ ശ്രമിച്ച സംഭവം ഏറെ വിവാദമായിരുന്നു.
തുടര്‍ച്ചയായി വഴിപാടു സാധനങ്ങള്‍ കടത്തിയിട്ടും പോലീസില്‍ പരാതി നല്കാന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: