പിടിച്ചെടുത്ത പണം തിരിച്ചുകിട്ടാന്‍ ഹര്‍ജി

Monday 19 September 2016 9:47 pm IST

മൂവാറ്റുപുഴ: അനധികൃത സ്വത്ത് സമ്പാദിച്ച കേസില്‍ കെ. ബാബുവിന്റേയും ബിനാമികളുടേയും വീടുകളിലും സ്ഥാപനങ്ങളിലും വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ബേക്കറി ഉടമയായ മോഹനന്റെ വീട്ടില്‍ നിന്നു പിടിച്ചെടുത്ത പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. വിജിലന്‍സ് പ്രോസിക്യൂട്ടറുടെ വാദം കേള്‍ക്കുന്നതിനായി ഈ മാസം 28-ലേക്ക് ജഡ്ജി പി. മാധവന്‍ ഹര്‍ജി മാറ്റി. കഴിഞ്ഞ മൂന്നിനാണ് വിജിലന്‍സ് ജഡ്ജിയുടെ പ്രത്യേക ഉത്തരവുപ്രകാരം ബാബുവിന്റേയും, ബിനാമിയെന്നാരോപിക്കുന്ന മോഹനന്റേയും ബാബുറാമിന്റേയും വീടുകളില്‍ പരിശോധന നടത്തി പണവും സ്വര്‍ണവുമടക്കം കണ്ടെത്തിയത്. ഇതില്‍ മോഹനന്റെ വീട്ടില്‍ നിന്ന് 6,67,050 രൂപ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഈ പണം തിരിച്ചുനല്‍കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ബേക്കറിയിലെ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാണ് പണം ശേഖരിച്ചത്. കഴിഞ്ഞ രണ്ടിന് പൊതുപണിമുടക്കായതിനാലാണ് അതിനുമുന്‍പ്് ബാങ്കില്‍ നിന്നു പണം ശേഖരിച്ചുവച്ചതെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.