കൊച്ചി: കുനിയില്‍ ഇരട്ടക്കൊലക്കേസിലെ രണ്ടു പ്രതികള്‍ക്ക് ബൈക്ക് യാത്രികനെ പിന്തുടര്ന്ന് 15.75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കുനിയില്‍ ഇരട്ടക്കൊലക്കേസിലെ പ്രതികളും മലപ്പുറം അരീക്കോട് സ്വദേശികളുമായ റഷീദ്, ഉമ്മര്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്.
മലപ്പുറം കുനിയില്‍ കൊളക്കാടന്‍ റഷീദ്, കൊളക്കാടന്‍ അബൂബക്കര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് പ്രതികള്‍ പണം തട്ടിയ കേസില്‍ പെട്ടത്. പ്രതികള്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി.
ബൈക്ക് യാത്രികനില്‍ നിന്ന് പണം തട്ടിയ കേസില്‍ അന്വേഷണം തുടരുകയാണെന്നും കൂടുതല്‍ സാക്ഷിമൊഴി ശേഖരിക്കാനുണ്ടെന്നും പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. ഇവയൊക്കെ പരിഗണിച്ചാണ് ജാമ്യാപേക്ഷകള്‍ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: