കൊച്ചി: കോഴിക്കോഴയിലും ആയുര്‍വേദ ഉത്പന്നങ്ങളുടെ നികുതിയിളവിലും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ.എം. മാണി നല്കിയ ഹര്‍ജി ഹൈക്കോടതി 26 ലേക്ക് മാറ്റി.
പൗള്‍ട്രി ഫാം ഉടമകളുടെ നികുതിപ്പിഴത്തുക ഒഴിവാക്കിയെന്നും ആയുര്‍വേദ ഉത്പന്നങ്ങള്‍ക്കു നികുതിയിളവു നല്‍കിയെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സമിതിയംഗം അഡ്വ. നോബിള്‍ മാത്യു നല്കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതിനെതിരെ കെ.എം. മാണി നല്കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: