കോട്ടയം: മദ്യനയം തിരുത്തി പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാനുള്ള നീക്കത്തില്‍ സിഎസ്ഐ ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് ബിഷപ് തോമസ് കെ. ഉമ്മന്‍ പ്രതിഷേധിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ 10% ബീവറേജ് ഔട്ട്ലെറ്റുകള് അടച്ചു പൂട്ടുമെന്നുള്ളനയം തുടര്‍ന്നെങ്കില്‍ മാത്രമെ ലഹരി ഉപയോഗം കുറയ്ക്കുവാന്‍ സാധിക്കു.
മദ്യവര്‍ജ്ജന നയം പറയുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ മദ്യ ഉപഭോഗം കുറയ്ക്കാനുള്ള തീരുമാനം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 26 നു തിരുവനന്തപുരത്തു നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സമിതിയുടെ പ്രവര്‍ത്തകര്‍ പങ്കെടുക്കും.
സമിതി സെക്രട്ടറി റവ. ജോബി ആവണക്കാട്ടില് പ്രമേയം അവതരിപ്പിച്ചു. റവ. ജേക്കബ് ജോര്‍ജ്, റവ. അലക്സ് പി. ഉമ്മന്‍, മോസസ് ചാക്കോ, എം.എസ്. ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: