ഇരിട്ടി: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി യുവമോര്‍ച്ച ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളംബര ബൈക്ക് റാലി നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അജേഷ് നടുവനാട് മണ്ഡലം പ്രസിഡന്റ് പ്രിജേഷ് അളോറക്ക് പതാക കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. ചാവശ്ശേരിയില്‍ നിന്നും ആരംഭിച്ച ബൈക്ക് റാലി ഇരിട്ടി നഗരം ചുറ്റി മാരാര്‍ജി മന്ദിരത്തിന് മുന്നില്‍ സമീപിച്ചു. യുവമോര്‍ച്ച നേതാക്കളായ അജയകുമാര്‍ നടുവനാട്, ഗിരീഷ് പാലപ്പറമ്പ്, ഷിബിന്‍ ഷാജി, വിപിന്‍ വിജയന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മട്ടന്നൂര്‍:ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി യുവമോര്‍ച്ച മട്ടന്നൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടത്തി. ശിവപുരത്തു നിന്നാരംഭിച്ച ബൈക്ക് റാലി ബിജെപി മണ്ഡലം പ്രസിഡണ്ട് പുതുക്കുടി രാജന് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഉദേഷ് കുയിലൂരിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ജനാര്ദ്ദനന് മാസ്റ്റര്‍ ആലച്ചേരി, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഒ.രതീശന്, പി.കെ.രാജന്, സെക്രട്ടറിമാരായ സജു കിളിയങ്ങാട്, ഷിജു കരേറ്റ എന്നിവര്‍ സംബന്ധിച്ചു. റാലി ചാലോട് സമാപിച്ചു.
പാനൂര്‍: ബിജെപി ദേശീയസമ്മേളന പ്രചരണാര്‍ത്ഥം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബൈക്ക്റാലി നടത്തി. കടവത്തൂരില്‍ നിന്നും ആരംഭിച്ച റാലി പാനൂര്‍ ഗുരുസന്നിധി പരിസരത്ത് സമാപിച്ചു. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി കെസി.ജിയേഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് എ.സിബിന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡണ്ട് കെകെ.കുഞ്ഞിക്കണ്ണന്, കെ.കെ.ധനഞ്ജയന്, പി.ടി.കെ.നാണു, കെ.പി.സഞ്ജീവ്കുമാര്‍, രാജേഷ്കൊച്ചിയങ്ങാടി, കെ.മഞ്ജുഷ, എം.പി.ഷീബ എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച നേതാക്കളായ വി.കെ.സ്മിതേഷ്, മഞ്ജിത്ത്, സുബിന്, വിനീഷ്, റിജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
അഴീക്കോട്: ബിജെപി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി യുവമോര്‍ച്ച മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി നടത്തി. കീച്ചേരിയില്‍ നിന്നാരംഭിച്ച റാലി പള്ളിക്കുന്നില്‍ സമാപിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി കെ.എന്‍.മുകുന്ദന് റാലി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.എന്‍.വിനോദ് മാസ്റ്റര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഒ.കെ.സന്തോഷ്കുമാര്‍, പള്ളിപ്രം പ്രകാശന്, മണ്ഡലം സെക്രട്ടറി പി.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്കി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.സി.രതീഷ് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച മണ്ഡലം പ്രസിഡണ്ട് അര്ജുന് സ്വാഗതവും ട്രഷറര്‍ സച്ചിന് പി.രാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: