ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

Monday 19 September 2016 10:23 pm IST

പിണറായി: ബിജെപി പ്രവര്‍ത്തകനായ ചേരിക്കല്‍ വാഴവളപ്പില്‍ ജിതേഷിന്റെ വീടിന് നേരെ ഇന്നലെ പുലര്‍ച്ചെ സിപിഎം ക്രിമനല്‍ സംഘം ബോബെറിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാലാമത്തെ അക്രമമാണ് ഈ വീട്ടിന്ന് നേരെ നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിനടുത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. സംഭവമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശ്, ആര്‍.കെ.ഗിരിധരന്‍, പി ആര്‍.രാജന്‍, കെ.പി.ഹരീഷ്ബാബു, എ.ജിനചന്ദ്രന്‍, എ.അനില്‍കുമാര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.