വാര്‍ഷികപദ്ധതികള്‍ക്ക് അംഗീകാരം

Monday 19 September 2016 10:09 pm IST

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ 3,28,05,669 രൂപ അടങ്കല്‍ തുകയുള്ള 2016-17 വര്‍ഷത്തെ വാര്‍ഷികപദ്ധതിക്കു ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചു. ജനറല്‍ വിഭാഗത്തില്‍ 2,21,56,669 രൂപയുടെയും പട്ടികജാതി വിഭാഗത്തില്‍ 32,19,000 രൂപയുടെയും പട്ടികവര്‍ഗ വിഭാഗത്തില്‍ 74,30,000 രൂപയുടെയും പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. മെയിന്റനന്‍സ് ഗ്രാന്റില്‍ 42,14,185 രൂപയുടെ പദ്ധതികള്‍ക്കും അംഗീകാരം ലഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളിലെ കുട്ടികള്‍ക്കു യോഗാപരിശീലനം, കാന്‍സര്‍ രോഗനിര്‍ണയക്യാമ്പ്, പാലിയേറ്റീവ് കെയര്‍ പദ്ധതി, മാലിന്യനിര്‍മ്മാര്‍ജന പ്ലാന്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ അംഗീകാരം ലഭിച്ച പദ്ധതികളില്‍ ഉള്‍പ്പെടുന്നു. പശ്ചാത്തല മേഖലയില്‍ 1,13,80,000 രൂപയുടെയും ഉത്പാദന മേഖലയില്‍ 31,00,000 രൂപയുടെയും വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി 24,50,000 രൂപയുടെയും പദ്ധതികളാണ് ഏറ്റെടുത്തിരുക്കുന്നത്. മെയിന്റനന്‍സ് ഗ്രാന്റില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനെ ഐഎസ്ഒ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന്റെ നവീകരണത്തിന് 20 ലക്ഷം രൂപയും വനിത ഉത്പന്ന വിപണനകേന്ദ്രത്തിന് അധിക സ്ഥലസൗകര്യം ഒരുക്കുന്നതിനും 20 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ടെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. പ്രേംജി അറിയിച്ചു. തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2016-2017 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി. 2,41,57,002 രൂപയുടെ അടങ്കല്‍ തുക വരുന്ന 99 പ്രോജക്ടുകളാണ് നടപ്പുവര്‍ഷത്തില്‍ നടപ്പിലാക്കുന്നത്. കുടിവെളളത്തിനാണ് പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ജലനിധി പദ്ധതി പ്രകാരം ലോകബാങ്കിന്റെ ധനസഹായത്തോടെ 9.5 കോടി രൂപയുടെ കുടിവെള്ള പ്രോജക്ടുകളാണ് പതിമൂന്ന് വാര്‍ഡുകളിലായി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ നടപ്പിലാക്കുന്നത്. ഉത്പാദന മേഖലയില്‍ 21,79,075 രൂപയും സേവന മേഖലയില്‍ 68,75,397 രൂപയും പശ്ചാത്തല മേഖലയില്‍ 1,31,89,070 രൂപയും പട്ടികജാതി വിഭാഗത്തിന് 8,78,230 രൂപയും പട്ടികവര്‍ഗ വിഭാഗത്തിന് 10,24,000 രൂപയും പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. മെയിന്റനന്‍സ് ഗ്രാന്റ് പദ്ധതിയില്‍പ്പെടുത്തി 35 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനായി ഒരു കോടി രൂപ ചെലവഴിക്കും. വിവിധ ഘടക സ്ഥാപനങ്ങളുടെ മെയിന്റനന്‍സിന് 14.5 ലക്ഷം രൂപയുടെ പദ്ധതികളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.