രാമപുരം: അമനകരയ്ക്ക് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്.
കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കാറും തൃശൂരില്‍ നിന്ന് വാഗമണ്ണിലേയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് അപകടം ഉണ്ടായത്. കാര്‍ യാത്രക്കാരായ കാഞ്ഞിരപ്പള്ളി സ്വദേശികളായ വയലില്‍ അനൂപ്(35), പുല്ലാട്ട് നിഹാസ്(30), കല്ലോലപറമ്പില് ആഷിഫ് സലാം(30) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ സ്വകാര്യ ബസിനെ ഓവര്‍ടേക്ക് ചെയ്യുമ്പോഴാണ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: